Listen live radio

സംസാരിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി, മോദി പ്രസംഗം നിര്‍ത്തി; പരിഹാസവുമായി രാഹുല്‍ ഗാന്ധി

after post image
0

- Advertisement -

ദില്ലി: ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ പ്രസംഗത്തിനിടെ ടെലിംപ്രോപ്റ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് പ്രസംഗം കുറച്ച് നേരം നിര്‍ത്തിവെച്ചിരുന്നു. ഈ സംഭവത്തെ ട്രോളിയാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ഇത്രധികം കള്ളങ്ങള്‍ പറയാന്‍ ടെലിംപ്രോംപ്റ്ററിന് കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹിന്ദിയിലുള്ള ട്വീറ്റ്. അഞ്ച് ദിവസം നീളുന്ന ലോക എക്കണോമിക് ഉച്ചകോടിയില്‍ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തത്. മറ്റ് രാജ്യതലവന്മാരും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്. ഈ വീഡിയോ സഹിതമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇതോടൊപ്പം രാഹുല്‍ ഗാന്ധിയുടെ പഴയ വീഡിയോയും പുറത്തുവന്നു. നരേന്ദ്ര മോദിക്ക് സ്വന്തമായി സംസാരിക്കാന്‍ കഴിയില്ല. കണ്‍ട്രോളര്‍ പ്രവര്‍ത്തിപ്പിക്കുന്ന ടെലിംപ്രോപ്റ്റര്‍ നോക്കി വായിക്കാന്‍ മാത്രമാണ് അദ്ദേഹത്തിനറിയുക എന്ന് മാധ്യമ പ്രവര്‍ത്തകരോട് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.

നികുതി പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെക്കുറിച്ചും മൂലധന നിക്ഷേപം ആകര്‍ഷിക്കാനായി രാജ്യത്ത് നടക്കുന്ന  അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമാണ് ഉച്ചകോടിയില്‍ മോദി വിശദീകരിച്ചത്.

Leave A Reply

Your email address will not be published.