Listen live radio

റവന്യൂ പട്ടയഭൂമിയിലെ തേക്ക് മരങ്ങൾ മോഷണംപോയി, വില്ലേജ് ഓഫിസർ പോലിസിൽ പരാതി നൽകി

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടി താലൂക്കിലെ റവന്യൂ പട്ടയഭൂമിയിൽ നിന്ന് വ്യാപകമായി വൻ വിലയുള്ള വീട്ടി തേക്ക് മരങ്ങൾ മോഷണം പോകുന്നത് പതിവാകുന്നു. തിരുനെല്ലി വില്ലേജിലെ സർവ്വേ നമ്പർ 181/C യിൽ നിന്നാണ് തേക്ക് മരങ്ങൾ മേഷണം പോയതായി തിരുനെല്ലി വില്ലേജ് ഓഫിസർ തിരുനെല്ലി പോലിസിൽ പരാതി നൽകിയാത്.

ജനവാസ മേഖലയിൽ നിന്ന് തേക്ക് മരം മുറിച്ച് കടത്തിയതിന് പിന്നിൽ ഉദ്യേഗസ്ഥരുടെ മൗനനുവാദമുണ്ടന്നാണ് പ്രദേശവാസിക്ക് പറയുന്നത്. തേക്ക് തടി മോഷണം പോയ വിവരം പുറത്ത് അധികാരികളെ അറിയച്ചവരെ ചില മര കച്ചവടകരുടെ ഏജൻ്റുമാർ ഭീഷണിപ്പെടുത്തനുന്നതായും പരാതിയുന്നിട്ടുണ്ട്.

ഇത്തരത്തിൽ റവന്യൂ പട്ടയഭൂമിയിൽ നിരവധി മരങ്ങൾ മുറിച്ച് കടത്തിയിട്ടുണ്ടന്ന് അരോപണം ഉയർന്നിരുന്നുണ്ട്.തിരുനെല്ലി പോലിസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.