Listen live radio

വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ജില്ലക്ക് ഗുണകരമായ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി കെ സുനീർ

after post image
0

- Advertisement -

വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ജില്ലക്ക് ഗുണകരമായ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി കെ സുനീർ. മാനന്തവാടി താഴയങ്ങാടിയിൽ ഭവന നിർമ്മാണ ബോർഡ് നിർമ്മിച്ച  വർക്കിംഗ് വുമൻസ് ഹോസ്റ്റൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴയങ്ങാടിയിൽ ബോർഡിൻ്റ് കൈവശമുള്ള സ്ഥലത്ത് നൂതനമായ പദ്ധതികൾ ആവിഷ്ക്കരിക്കും, ഹോസ്റ്റൽ മാർച്ച് മാസത്തോടെ പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബോർഡ് സെക്രട്ടറി എൻ ദേവീദാസ്, അഡീഷണൽ സെക്രട്ടറി കെ ബാബു, റീജ്യണൽ എഞ്ചിനിയർ പി സത്യൻ, അസി: എഞ്ചിനീയർ ഗീതു ഗംഗാധരൻ, സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ ബാബു എന്നിവർ ചെയർമാനൊപ്പമുണ്ടായിരുന്നു

Leave A Reply

Your email address will not be published.