Listen live radio

സെമിത്തേരിയിലെ കുരിശുകൾ തകർത്തയാളെ പിടികൂടി

after post image
0

- Advertisement -

മാനന്തവാടി: കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ കുരിശുകൾ നശിപ്പിക്കുകയും കല്ലറകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തയാളെ പോലീസ് അറസ്റ്റു ചെയ്തു. ചെറുപുഴ വിമലനഗർ പൊന്നാറ്റിൽ ഡോണിഷ് ജോർജ് (33) ആണ് അറസ്റ്റിലായത്. കാൽപ്പാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

ശനിയാഴ്ച രാത്രിയാണ് ഇയാൾ കുരിശുകൾ നശിപ്പിച്ചത്. സെമിത്തേരിക്ക് സമീപത്തെ ക്രൂശിത രൂപം എടുത്തു മാറ്റിയ നിലയിലുമാണ്. മദ്യലഹരിയിലാണ് ഇയാൾ കുരിശുകൾ നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡ്, ഫോറൻസിക് സംഘം, വിരലടയാള വിദഗ്ധരും സ്ഥലത്തെി പരിശോധന നടത്തിയിരുന്നു.

ഇൻസ്പെക്ടർ എം.എം. അബ്ദുൾകരീം, എസ്.ഐ. ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Leave A Reply

Your email address will not be published.