Listen live radio

പിതാവിന്റെ ചുമതല നിർവഹിക്കുന്നതിൽ മതം, ജാതി, വിശ്വാസം എന്നിവയ്ക്ക് പങ്കില്ല: ഹൈക്കോടതി

after post image
0

- Advertisement -

കൊച്ചി: പിതാവെന്നനിലയിലുള്ള ചുമതല നിശ്ചയിക്കുന്നതിൽ മതത്തിനും ജാതിക്കും വിശ്വാസത്തിനുമൊന്നും ഒരു പങ്കുമില്ലെന്ന് ഹൈക്കോടതി. ഇരു മതവിശ്വാത്തിൽപ്പെട്ട മാതാപിതാക്കൾക്കുണ്ടായ മകൾക്ക് ജീവനാംശം നൽകണമെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് പിതാവ് നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിവാഹം, പഠനം എന്നിവയ്ക്കായി ചെലവായ തുകയടക്കം മകൾക്ക് ജീവനാംശമായി 16.70 ലക്ഷം രൂപ നൽകാൻ നെടുമങ്ങാട് കുടുംബക്കോടതി ഉത്തരവിട്ടതിന് എതിരേയായിരുന്നു അപ്പീൽ.

ഹിന്ദുമതത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ പിതാവാണ് അപ്പീൽ നൽകിയത്. മുസ്‌ലിംമതവിശ്വാസിയായിരുന്നു മാതാവ്. മകൾക്ക് മൂന്നു വയസ്സായപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു.

മാതാവ് പിന്നീട് വിവാഹിതയായി. മൂന്നു വയസ്സുമുതൽ കുട്ടിയെ വളർത്തിയത് മാതാവിന്റെ മാതാപിതാക്കളായിരുന്നു. മുസ്‌ലിം മതവിശ്വാസം അനുസരിച്ചാണ് വളർത്തിയത്. മാതാപിതാക്കളെ എതിർകക്ഷിയാക്കിയാണ് ജീവനാംശത്തിനായി കുടുംബക്കോടതിയിൽ മകൾ ഹർജി നൽകിയത്.

ഇരുമതത്തിൽപ്പെട്ട മാതാപിതാക്കൾക്കുണ്ടാകുന്ന കുട്ടികളുടെ ജീവനാംശം തീരുമാനിക്കുന്നതിൽ നിലവിൽ നിയമമില്ല. 1984-ലെ സ്പെഷ്യൽ മാര്യേജ് ആക്ടും ഇക്കാര്യത്തിൽ മൗനംപാലിക്കുന്നു.

എന്നാൽ, യു.എൻ. കൺവെൻഷൻ അംഗീകരിച്ച കുട്ടികളുടെ അവകാശപ്രകാരം മാതാപിതാക്കൾക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. ഈ അവകാശത്തെ 1992-ൽ ഇന്ത്യയും അംഗീകരിച്ചതാണെന്നതും കോടതി കണക്കിലെടുത്തു.

വിവാഹച്ചെലവായി 14.66 ലക്ഷം രൂപ നൽകണമെന്നത് ഹൈക്കോടതി മൂന്നു ലക്ഷമായി കുറച്ചു. സ്വർണം വാങ്ങാനാണ് കൂടുതൽ തുക ചെലവഴിച്ചതെന്നത് കണക്കിലെടുത്താണിത്. ഇതിനുപുറമേ ജീവനാംശമായി 5000 രൂപയും വിദ്യാഭ്യാസ ചെലവായി 96,000 രൂപയും നൽകണമെന്നും നിർദേശിച്ചു.

Leave A Reply

Your email address will not be published.