Listen live radio

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രബന്ധരചനാ മത്സരം: ജനുവരി 28 വരെ രചനകള്‍ അയയ്ക്കാം

after post image
0

- Advertisement -

ആസാദി കാ അമൃത് മഹോത്സവ്- സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോത്തോടനുബന്ധിച്ച് നീതി ആയോഗിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തെ ആസ്പിരേഷന്‍ ജില്ലകളില്‍ നടത്തുന്ന വിവിധ മത്സര പരിപാടികളുടെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പ്രബന്ധരചനാ മത്സരം നടത്തുന്നു. കേരളത്തിലെ ഏക ആസ്പിരേഷന്‍ ജില്ലയായ വയനാട് ജില്ലയില്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനാണ് ഏകോപന ചുമതല.

വയനാട് ജില്ലയില്‍ ജോലി ചെയ്യുന്ന സ്ഥിരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പങ്കെടുക്കാന്‍ അര്‍ഹത. Improving Local Governance- Ideas for Transforming India എന്നതാണ് വിഷയം. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതിയ മൗലിക രചനകള്‍ ആയിരക്കണം. ആയിരം വാക്കുകളില്‍ കവിയാത്ത പ്രബന്ധം നേരിട്ട് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ എത്തിക്കുകയോ ടൈപ്പ് ചെയ്‌തോ എഴുതി സ്‌കാന്‍ ചെയ്‌തോ ഇതോടൊപ്പമുള്ള ഗൂഗിള്‍ ഫോം ലിങ്കില്‍ അപ്ലോഡ് ചെയ്യുകയോ വേണം. 2022 ജനുവരി 28 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്കകം എന്‍ട്രികള്‍ ലഭിച്ചിരിക്കണം. പേര്, തസ്തിക, ഓഫീസിന്റെ മേല്‍വിലാസം, ബന്ധപ്പെടാവുന്ന നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 15,000 രൂപയും രണ്ടാംസ്ഥാനം നേടുന്നവര്‍ക്ക് 9000 രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 6000 രൂപയും കാഷ് അവാര്‍ഡ് നല്‍കും. ആകെ 30,000 രൂപയുടെ സമ്മാനമാണ് നീതി ആയോഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാതലത്തിലുള്ള ജൂറി മൂല്യനിര്‍ണയം നടത്തും.

താഴെ പറയുന്ന ലിങ്കു വഴി മത്സരത്തിനു രജിസ്റ്റര്‍ ചെയ്യുകയും രചനകള്‍ വേര്‍ഡ്, പി.ഡി.എഫ്., ജെ.പി.ജി ഫയലായി അപ്ലോഡ് ചെയ്യുകയും ചെയ്യാം.
https://forms.gle/VpUcndXZ7efKZTnz9

Leave A Reply

Your email address will not be published.