Listen live radio

അപ്പപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ രാത്രികാലത്തേക്ക് അടിയന്തിരമായി ഡോക്‌ടറെ നിയമിക്കണം എഐവൈഎഫ്

after post image
0

- Advertisement -

അപ്പപ്പാറ: തിരുനെല്ലി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ രാത്രി കാലത്തെ ഡോക്റെ നിയമിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് എഐവൈഎഫ് തിരുനെല്ലി മേഖല കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നിലവിൽ ആറു മണിവരെ മാത്രമാണ് ആശുപത്രി പ്രവർത്തനം ആറു മണി കഴിഞ്ഞാൽ കൊടും കാട്ടിലൂടെ കിലോമീറ്ററുകളോളം ദൂരം സഞ്ചരിച്ചു വേണം മറ്റു ആശുപത്രികളെ ആശ്രയിക്കാൻ. വന്യമൃഗങ്ങളുടെ ശല്യം കൂടുതൽ ഉള്ള പ്രദേശം ആയതിനാൽ വളരെ പ്രയാസം ആണ്.ആറു മണിക്ക് ശേഷം ആശുപത്രിയിൽ സേവനം ഇല്ലാത്തതിനാൽ തോട്ടം തൊഴിലാളികളും ആദിവാസികളും അടക്കമുള്ള സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടിൽ ആണ്.എത്രയും പെട്ടന്ന് രാത്രി ഡോക്‌ടറെ നിയമിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന്

എ ഐ വൈ എഫ് തിരുനെല്ലി മേഖല കമ്മിറ്റി. പ്രസിഡന്റ്‌ : മിഥുൻ. എൻ. പി, സെക്രട്ടറി : കെ ആർ രതീഷ്. പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.