Listen live radio

കർണാടകയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു

രാത്രി നിയന്ത്രണം (രാത്രി 10 മുതൽ രാവിലെ 5 വരെ) തുടരും

after post image
0

- Advertisement -

കോവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞതിനാലാണ് കർഫ്യൂ പിൻവലിച്ചത്.

ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നു. വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ഏകദേശം 5 ശതമാനമാണ്. ഇത് വർധിച്ചാൽ വീണ്ടും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തും’– മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം റവന്യൂ മന്ത്രി ആർ.അശോക പറഞ്ഞു. കോവിഡ് മാർഗനിർദേശങ്ങളും മുൻകരുതൽ നടപടികളും പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം, പ്രതിഷേധങ്ങൾ, റാലികൾ, മേളകൾ, പരിപാടികൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും. ജിമ്മുകൾ, മാളുകൾ, തിയറ്ററുകൾ എന്നിവ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുവദിക്കും.

Leave A Reply

Your email address will not be published.