Listen live radio

ബെനീറ്റ വർഗ്ഗീസിനെ ആദരിച്ചു

after post image
0

- Advertisement -

മാനന്തവാടി: സൺഡേസ്കൂൾ പത്താംതരം പരീക്ഷയിൽ അഖില മലങ്കര അടിസ്ഥാനത്തിൽ റാങ്ക് മേടിച്ച ബെനീറ്റ വർഗ്ഗീസിനെ മാനന്തവാടി സൺഡേസ്കൂൾ ആദരിച്ചു. കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയോസ് ഉപഹാരം സമ്മാനിച്ചു. മാനന്തവാടി സെൻ്റ് ജോർജ് സുറിയാനി പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി .ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദോ മനയത്ത്, ട്രസ്റ്റി ഷാജി മുത്താശ്ശേരി, സെക്രട്ടറി കുര്യാക്കോസ് വലിയപറമ്പിൽ, ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.