Listen live radio

കാവനക്കുന്ന് അക്ഷരജ്യോതി ഗ്രന്ഥാലയത്തിന് സംസ്ഥാന എൻ.ഇ.ബാലറാം പുരസ്ക്കാരം

after post image
0

- Advertisement -

കമ്മന: സംസ്ഥാനത്തെ മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ എൻ. ഇ. ബാലറാം പുരസ്ക്കാരം, വയനാട് എടവക ഗ്രാമപ്പഞ്ചായത്തിലെ കമ്മന ,കാവനക്കുന്ന് അക്ഷരജ്യോതി ഗ്രന്ഥാലയം കരസ്ഥമാക്കി.
1999 – ൽ പ്രവർത്തനമാരംഭിച്ച ഗ്രന്ഥാലയം, നിരവധി വേറിട്ട പ്രവർത്തനങ്ങളിലൂടെയാണ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്.
കലാ, കായിക, സാമൂഹ്യ, സാംസ്ക്കാരിക, സാന്ത്വന മേഖലകളിലായി ആബാലവൃദ്ധജനതയെ ഉൾപ്പെടുത്തി നടത്തിയതും നടത്തിവരുന്നതുമായ പ്രവർത്തനങ്ങൾ ഗ്രാമത്തിന്റെ കൂട്ടായ്മയുടെ വിജയമാണ്.

“സ്നേഹസ്പർശം ” എന്ന പേരിൽ നിർദ്ധനരോഗികളെ സഹായിക്കുന്ന പദ്ധതി, ജില്ലാ ബ്ലഡ് ബാങ്കുമായി സഹകരിച്ചുള്ള രക്തദാനക്യാമ്പുകൾ, കൃത്യമായി നടത്തിവരുന്ന ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ, കാർഷിക സെമിനാറുകൾ,പുസ്തകച്ചർച്ചകൾ, ദിനാചരണങ്ങൾ എന്നിവ ഗ്രന്ഥാലയത്തിന്റെ നേട്ടങ്ങളാണ്. പ്രളയകാലത്തെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഗ്രന്ഥാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

ബാലവേദി, യുവജനവേദി, വനിതാവേദി, വയോജനവേദി, കായികവേദി, കലാവേദി , കാർഷികവേദി, അക്ഷരസേന തുടങ്ങിയവ സജീവമാണ്. ഷട്ടിൽ കോർട്ട്, റീഡിംഗ് ഹാൾ, എന്നിവയും ഗ്രന്ഥാലയത്തിനുണ്ട്.. .ലൈബ്രറി കൗൺസിൽ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങളിൽ ഗ്രന്ഥാലയം സജീവത നിലനിർത്തി വരുന്നു.

പ്രഥമപ്രസിഡന്റ് എ.കെ ബാബു ഐക്കരക്കുടിയും പ്രഥമ സെക്രട്ടറി പി.ജെ മത്തായി പൂക്കാട്ടുമായിരുന്നു.
മുൻഭാരവാഹികളും രക്ഷാധികാരികളും അഭ്യുദയകാംക്ഷികളും ഗ്രന്ഥാലയപ്രവർത്തകരും നാളിതുവരെ ചെയ്ത സഹകരണത്തിന്റെയും പ്രവർത്തനത്തിന്റെയും ഊർജ്ജത്തിൽ നിന്നാണ് ഗ്രന്ഥാലയം ഇന്നീ അവാർഡിൽ എത്തിനിൽക്കുന്നത്.

ജിൽസൺ തൂപ്പുംകര പ്രസിഡന്റും ഷിജു അബ്രഹാം സെക്രട്ടറിയും ഐ.ജെ പൗലോസ് ലൈബ്രേറിയനുമായ പതിനൊന്നംഗ കമ്മറ്റിയാണ് നിലവിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.