Listen live radio

റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കണം, സിപിഐ

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടി വിമലാനഗർ കഴുക്കോട്ടർ മുതിരേരി യവനാർകുളം കുളത്താട വാളാട് പേരിയ റോഡിൻ്റെ നിർമ്മാണത്തിൽ മുടപ്പിനാൽക്കടവ് മുതൽ വാളാട് വരെയുള്ള എകദേശം രണ്ട് കിലോമീറ്റർ ദൂരം പുഴ പുറമ്പേക്കിലുടെയാണ് കടന്ന് പോകുന്നത്. പുഴയോട് ചേർന്നാണ് സ്ഥലമുണ്ടയിട്ടും റോഡിൻ്റെ നിർമ്മാണം നടക്കുന്നത്. ഇങ്ങനെ നിർമ്മാണ പ്രവർത്തികൾ നടത്തിയാൽ കലവർഷത്തിൽ റോഡ് ഇടിഞ്ഞ് തകരുന്നതിന് കരാണമാകും. കലവർഷത്തൽ റോഡിൽ വെള്ളപ്പൊക്ക ഭീഷണയില്ലതെ റോഡ് ഉയർത്തി നിർമ്മിക്കണമെന്നും സിപിഐ കുളത്താട ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുമ്പ് ജനപ്രതിനിധികളുടെ നാട്ടുകാരുടെയും യോഗത്തിൽ പുഴയോരത്തേ റോഡ് രണ്ട് മീറ്ററിലധികം ഉയർത്തുമെന്നണ് പറഞ്ഞിരുന്നത്. എന്നാൽ നിർമ്മാണം നടക്കുന്നത് ഇതിന് വിരുദ്ധമാണ്.കെഎസ്ടിപിയുടെ നിയന്ത്രണത്തിലാണ് കോടികൾ ചിലവിട്ട് റോഡ് നിർമ്മാണം നടക്കുന്നത്.യോഗത്തിൽ ശശി പയ്യാനിക്കൽ അധ്യക്ഷത വഹിച്ചു.ബാലഗോപാലൻ, പി.കെ ഷാജി, ഇ.ഡി മാത്യു, ഷാജി ഇരുപുളാംക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.