Listen live radio

പൂക്കോട് തടാകത്തിനു സമീപം കുതിരയുടെ ചവിട്ടേറ്റ് യുവാവിന് പരിക്ക്

after post image
0

- Advertisement -

വൈത്തിരി: പൂക്കോട് തടാകത്തിനു സമീപം കുതിരയുടെ ചവിട്ടേറ്റ് യുവാവിന് പരിക്ക്. അതേസമയം, വിരണ്ട കുതിരയെ കണ്ട് ഭയന്നോടിയപ്പോള്‍ യുവാവിന് വീണ് പരിക്കേറ്റതാണെന്നും കുതിരയുടെ ചവിട്ടേറ്റിട്ടില്ലെന്നും കുതിരയുടെ ഉടമ പറഞ്ഞു.

മലപ്പുറം സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. കുതിരയും ഒമ്ബതുമാസം പ്രായമുള്ള കുട്ടിയും താമസിക്കുന്ന ലയത്തില്‍ വെച്ചാണ് മലപ്പുറം സ്വദേശിയായ മുഷറഫ്(19) എന്ന യുവാവിന് പരിക്കേറ്റത്.

തടാകം പാര്‍ക്കിംഗ് ഏരിയയോട് ചേര്‍ന്നുള്ള ഭാഗത്തുള്ള ശുചിമുറിയില്‍ പോയപ്പോള്‍ കുതിര തന്റെ നേരെ പാഞ്ഞടുക്കുകയും ഓടി രക്ഷപ്പെടു​ന്നതിനിടയില്‍ കുഴിയില്‍ വീണ തന്റെ ദേഹത്തേക്ക് ചാടിയ കുതിരയുടെ ചവിട്ടേറ്റാണ് കാലൊടിഞ്ഞതെന്നുമാണ് മുഷറഫ് പറയുന്നത്.

എന്നാല്‍, സ്വകാര്യ സ്ഥലത്തു താമസിപ്പിച്ചിരിക്കുന്ന കുതിരയുടെ അടുത്തേക്ക് ഒരു ബസില്‍ വന്ന യാത്രക്കാര്‍ ഒന്നിച്ചെത്തുകയായിരുന്നെന്നാണ് കുതിരയുടെ ഉടമ പറയുന്നത്. ഇവര്‍ കുതിരക്കുട്ടിയെ തൊടാനും സെല്ഫിയെടുക്കാനും ശ്രമിക്കുന്നതിനിടെ വിരണ്ട കുതിരയെ കണ്ട് യുവാവ് പേടിച്ചോടുകയും ഇതിനിടെ വഴിയില്‍ വീണ് പരിക്കേല്‍ക്കുകയുമായിരുന്നെന്നാണ് കുതിരയുടെ ഉടമസ്ഥന്‍ പറയുന്നത്.

Leave A Reply

Your email address will not be published.