Listen live radio

ഒമിക്രോൺ ഉപവകഭേദം BA.2വിന് വ്യാപനശേഷി കൂടുതൽ; ഇന്ത്യയിൽ പിടിമുറുക്കുന്നുവെന്ന് റിപ്പോർട്ട്

after post image
0

- Advertisement -

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോൺ വകഭേദത്തിന് ഡെൽറ്റയെക്കാൾ വ്യാപനതോത് കൂടുതലാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഒമിക്രോണിനെക്കാൾ കൂടുതൽ വ്യാപനശേഷിയാണ് ബിഎ.2 എന്ന അതിന്റെ ഉപവകഭേദത്തിന്. രാജ്യത്ത് ബിഎ.2 ഉപവകഭേദം പതിയെ പിടിമുറുക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്.

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ സുജീത് സിങ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ബിഎ.3 ഉപവകഭേദം ഇതുവരെ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം ഡെൽറ്റ വകഭേദത്തിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ നടത്തിയ ജെനോം സീക്വൻസിങ് അനുസരിച്ച് രാജ്യത്ത് ജനുവരിയിലാണ് ഒമിക്രോൺ കേസുകൾ കൂടുതലെന്നും അദ്ദേഹം പറഞ്ഞു. 2021 ഡിസംബറിൽ 1292 ഒമിക്രോൺ കേസുകൾ കണ്ടെത്തിയത്. 2022 ജനുവരിയിൽ ഇതുവരെ 9672 ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചു.

വാക്സിൻ എടുക്കാത്തവരാണ് ഡൽഹിയിലെ മരണസംഖ്യയിൽ 64 ശതമാനവും. ബിഎ.2 വകഭേദം കൂടുതലായി കാണപ്പെടുന്നത് എഷ്യയിലും യൂറോപ്പിലുമാണ്. നിലവിലെ സാഹചര്യത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിന് കാരണം ബിഎ.2 ഉപവകഭേദമാണെന്നതിന് സ്ഥിരീകരണമില്ലെന്നും എന്നാൽ വ്യാപന ശേഷി കൂടുതലാണെന്നും സുജീത് സിങ് പറയുന്നു.

 

Leave A Reply

Your email address will not be published.