Listen live radio

ദിലീപിന് തിരിച്ചടി; മൊബൈൽ ഫോണുകൾ ഹാജരാക്കാൻ കോടതി ഉത്തരവ്; തിങ്കളാഴ്ച ഹാജരാക്കണം

after post image
0

- Advertisement -

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (actress attack case) അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദീലീപിന് (actor dilep) തിരിച്ചടി. ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ​ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാൻ ഹൈക്കോടതി (high court) ഇടക്കാല ഉത്തരവിട്ടു. മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാൻ ആണ് ഉത്തരവ്. പ്രോസിക്യൂഷന്റെ നിലപാട് അം​ഗീകരിച്ചാണ് ദിലീപിന്റെ വാദങ്ങൾ തള്ളി, ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കിൽ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസിൽ നിർണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു.

സർക്കാരിന്റെ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിൽ വിശ്വാസമില്ലെന്നും അതിൽ സർക്കാർ സ്വാധീനം ഉണ്ടാകുമെന്നും ദിലീപ് വാദിച്ചു. താൻ സ്റ്റേറ്റിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. എന്നാൽ, അം​ഗീകൃത ഏജൻസിക്ക് നിങ്ങളുടെ ഫോൺ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോൺ കൊടുക്കണോ വേണ്ടയോ എന്ന് വിധി ന്യായങ്ങൾ വിവിധ കോടതികൾ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏജൻസികൾ, അംഗീകൃത ഏജൻസികൾ എന്നിവ വഴിയേ ഫോൺ പരിശോധിക്കാൻ ആവൂ. അതുകൊണ്ട് താങ്കൾ സ്വകാര്യ ഏജൻസിക്ക് കൊടുത്തൂ എന്നേ  ഈ ഘട്ടത്തിൽ കണക്കാക്കാനാകൂവെന്നും കോടതി പറഞ്ഞു.

സ്വന്തം നിലയിൽ ഫോൺ പരിശോധിക്കാൻ കഴിയില്ലെന്നും പ്രിവിലേജ് കമ്മ്യൂണിക്കേഷൻ ഉള്ളത് കൊണ്ട് മാത്രം ഫോൺ പരിശോധിക്കാതെ ഇരിക്കാൻ ആവില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഫോറൻസിക് പരിശോധന അംഗീകൃത ഏജൻസി വഴി നടത്തണം. ഫോണിലെ വിവരങ്ങൾ സ്വന്തമായി പരിശോധിച്ചു എങ്ങനെ അന്വേഷണ ഏജൻസികൾക്ക് ആവശ്യമുള്ള വിവരങ്ങൾ നൽകാൻ കഴിയും. കേസിൽ ഞങ്ങൾ വളരെ അധികം മുന്നോട്ട് പോയിരിക്കുന്നു. ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന് ശേഷം എല്ലാവരും ഫോൺ മാറ്റി.

Leave A Reply

Your email address will not be published.