Listen live radio

വന്ദേ ഭാരത് ട്രെയിൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ ഉപേക്ഷിക്കണം: കെ.സുരേന്ദ്രൻ

after post image
0

- Advertisement -

തിരുവനന്തപുരം: അടുത്ത മൂന്ന് വർഷത്തിൽ 400 വന്ദേഭാരത് തീവണ്ടികൾ രാജ്യവ്യാപകമായി ഓടിക്കുമെന്ന് കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ ഇനിയെങ്കിലും പിന്മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

സുരേന്ദ്രൻ്റെ വാക്കുകൾ  – 

രാജ്യത്തിൻ്റെ വികസനത്തിന് സഹായകരം ആയ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. പ്രതിസന്ധികൾക്ക് ഇടയിലും വികസനം ലക്ഷ്യം വയ്ക്കുന്ന നിർദേശങ്ങളാണ് ബജറ്റിലുള്ളത്. എല്ലാ മേഖലയേയും സ്വാധീനിക്കുന്നതാണ് ബജറ്റ്. കാർഷിക മേഖലയ്ക്ക് വലിയ ഊന്നലാണ് ബജറ്റിൽ നൽകിയത്.

കേരളത്തിലെ കർഷകർക്കും ഇതിൻ്റെ ആനുകൂല്യങ്ങൾ കിട്ടും. ഗതാഗത സൗകര്യങ്ങൾ, വന്ദേ ഭാരത് ട്രെയിൻ എന്നിവ മാതൃകാപരമാണ്. ബജറ്റിലൂടെ കേരളവും പരിഗണിക്കപ്പെടും. വന്ദേഭാരത് പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്നും കേരളം പിന്നോട്ട് പോകണം.

Leave A Reply

Your email address will not be published.