Listen live radio

‘അശ്വത്ഥാമാവ് വെറും ഒരു ആന’; സ്വർണക്കടത്ത് കേസിലെ പ്രതിസന്ധികൾ വിവരിച്ച് പുസ്തകം പുറത്തിറക്കി എം ശിവശങ്കർ

after post image
0

- Advertisement -

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികൾ അനാവരണം ചെയ്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പുസ്തകം. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്നപേരിലുള്ള പുസ്തകത്തിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികളെയും മാധ്യമങ്ങളെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. പുസ്തകം അടുത്ത ദിവസം പുറത്തിറങ്ങും.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ തന്റെ ഭാഗം വിശദീകരിക്കുകയാണ് പുസ്തകത്തിൽ ശിവശങ്കർ. ജൂൺ 30ന് എത്തിയ ബാഗേജ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന് സ്വപ്ന സുരേഷ് ജൂലായ് ഒന്ന്, രണ്ട് തീയതികളിൽ തന്നെ വിളിച്ച് ആവശ്യപ്പെട്ടു. കാർ സ്റ്റീരിയോകളാണ് ബാഗേജിൽ ഉള്ളതെന്നും ഇത് ഡ്യൂട്ടി അടയ്ക്കാത്തതിനാലാണ് പിടിച്ചുവെച്ചിരിക്കുന്നതെന്നും വിട്ടുകിട്ടാൻ സഹായിക്കണമെന്നുമായിരുന്നു ആവശ്യം.

എന്നാൽ കസ്റ്റംസുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളിൽ താൻ ഇടപെടില്ലെന്ന് മറുപടി നൽകി. ജൂലായ് നാലാം തീയതി സ്വപ്നയും ഭർത്താവ് ജയശങ്കറും തന്റെ ഫ്ളാറ്റിൽ എത്തി ഇതേ ആവശ്യം വീണ്ടും ഉന്നയിച്ചു. എന്നാൽ അപ്പോഴും താൻ അതേ നിലപാട് സ്വീകരിച്ചു. ഇതുമാത്രമാണ് കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യമെന്ന് ശിവശങ്കർ പുസ്തകത്തിൽ പറയുന്നു.

തന്റെ ജന്മദിനത്തിൽ സമ്മാനമായി സ്വപ്ന നൽകിയ ഒരു ഐഫോൺ ആണ് പിന്നീട് വിവാദത്തിന് ഇടയാക്കിയത്. എന്നാൽ തന്നോട് ഇത്തരമൊരു ചതി തന്നോട് സ്വപ്ന ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ശിവശങ്കർ പറയുന്നു.

Leave A Reply

Your email address will not be published.