Listen live radio

റവന്യൂ വകുപ്പ് മന്ത്രി ജില്ലയില്‍, വയനാട് പാക്കേജ്: കാപ്പി സംഭരണം മന്ത്രി ഉദ്ഘാടനം ചെയ്യും

after post image
0

- Advertisement -

റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഫെബ്രുവരി 4 ജില്ലയിലെത്തും. രാവിലെ 10.15 ന് കളക്‌ട്രേറ്റില്‍ എത്തുന്ന അദ്ദേഹം ജില്ലയിലെ പട്ടയ വിതരണം, മറ്റ് ഭൂ ഇതര വിഷയങ്ങള്‍ എന്നിവ സംബന്ധിച്ചുളള റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചക്ക് 2 ന് സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്തെ കാര്‍ഷിക മൊത്തവ്യാപാര വിപണന കേന്ദ്രത്തില്‍ നടക്കുന്ന കാപ്പി സംഭരണത്തിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും.

വയനാട് പാക്കേജ്: കാപ്പി സംഭരണം മന്ത്രി ഉദ്ഘാടനം ചെയ്യും

വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ചെറുകിട നാമ മാത്ര കര്‍ഷകരില്‍ നിന്നും അധിക വില നല്‍കി കാപ്പി സംഭരിക്കുന്നതിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. ഇന്ന് (ഫെബ്രുവരി 4) ഉച്ചക്ക് 2 ന് സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്തെ കാര്‍ഷിക മൊത്തവ്യാപാര വിപണന കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എ മാരായ ഒ.ആര്‍. കേളു, അഡ്വ. ടി. സിദ്ദിഖ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ എ. ഗീത പദ്ധതി വിശദീകരിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ചെറുകിട നാമ മാത്ര കര്‍ഷകരില്‍ നിന്നും വിപണി വിലയേക്കാള്‍ 10 രൂപ അധികമായി നല്‍കിയാണ് കാപ്പി സംഭരിക്കുന്നത്.

Leave A Reply

Your email address will not be published.