Listen live radio
തിരുവനന്തപുരം: ലോകായുക്ത കേസില്‍ ഉന്നത വിദ്യാഭ്യാസ ആര്.ബിന്ദുവിന് ആശ്വാസം. മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി.
കണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി ബിന്ദു സ്വജനപക്ഷപാതം കാണിച്ചെന്ന് കാട്ടി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയാണ് ലോകായുക്ത തള്ളിയത്.
ബിന്ദു അധികാര ദുര്‍വിനയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത കണ്ടെത്തി. മന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയത് നിര്‍ദേശം മാത്രമാണ്. മന്ത്രിയുടെ നിര്‍ദേശം തള്ളാനും കൊള്ളാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. വിസിയെ നിയമിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണര്‍ ആയിരുന്നു.
പ്രോ വിസിയായ മന്ത്രിക്ക് വിസി നിയമനത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ലോകായുക്ത വിധിയില്‍ പറയുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ ഉത്തരവോ ശിപാര്‍ശയോ ആയി കാണേണ്ടതില്ലെന്നും വിധിയില്‍ ലോകായുക്ത ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ വിസിയായുള്ള ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്ക് മന്ത്രി കത്തെഴുതിയത് അധികാരദുര്വിനിയോഗമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുന്‍കൈയെടുത്തതുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന് പുനനിയമനം നല്‍കിയതെന്ന് ഇന്നലെ രാജ്ഭവന് വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു.