Listen live radio

മതവിശ്വസികളെ അകറ്റി നിർത്തില്ലെന്ന് സിപിഎം കരട് രാഷ്ട്രീയ പ്രമേയം

after post image
0

- Advertisement -

ദില്ലി: മത വിശ്വസികളെ അകറ്റി നിർത്തില്ലെന്ന് സിപിഎം കരട് രാഷ്ട്രീയ പ്രമേയം. ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ല. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്നും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

സിപിഎം ചൈനാ അനുകൂലമെന്ന് പ്രചരിപ്പിക്കാൻ പാർടി വിരുദ്ധർ ശ്രമിക്കുന്നതായി പാർടിയുടെ കരട് രാഷ്ട്രീയ പ്രമേയം. വ്യാജ വാർത്തകളും കൃത്രിമ ചിത്രങ്ങളും ഉപയോഗിച്ച് പ്രചാരണം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ പാർടി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും പ്രമേയത്തിലുണ്ട്.

സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാരിന്റെ താത്പര്യത്തിന് പൂർണ പിന്തുണയാണ് സിപിഎം ദേശീയ നേതൃത്വം നൽകിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. അത് പരസ്യപ്പെടുത്തുമെന്നും പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി സിൽവർ ലൈൻ പദ്ധതിയെ താരതമ്യം ചെയ്യാനാകില്ലെന്ന് പറഞ്ഞ സിപിഎം ജനറൽ സെക്രട്ടറി സാഹചര്യത്തിൽ വ്യത്യാസമുണ്ടെന്നും പറഞ്ഞു.

ബിജെപി സർക്കാരിന്റേത് അമേരിക്കയ്ക്ക് മുൻപിൽ പൂർണമായി കീഴടങ്ങിയ നിലപാടാണെന്ന് രാഷ്ട്രീയ പ്രമേയം പുറത്തിറക്കിക്കൊണ്ട് പാർടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 2019 മുതൽ ബിജെപി സർക്കാർ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാൻ തീവ്രമായി ശ്രമിക്കുന്നു. ബിജെപിയെ തോൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സി പി എമ്മിന്റെ മുഖ്യ ലക്ഷ്യം. പാർലമെന്റിൽ എല്ലാ മതേതര കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും രാഷ്ട്രീയ പ്രമേയം വിശദീകരിക്കുന്നു.

Leave A Reply

Your email address will not be published.