Listen live radio

ഉണങ്ങിയ മരം അപകട ഭീഷണി ഉയർത്തുന്നു

after post image
0

- Advertisement -

വെള്ളമുണ്ട: ആറുവാൾ തോട്ടോളിപ്പടി – വാളുമുക്കി റോഡിൽ തോട്ടോളിപ്പടിയിൽ നിന്നും 200 മീറ്റർ മാറി റോഡരികിലെ ഉണങ്ങിയ വൻമരം ജനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നു.വിദ്യാർത്ഥികളടക്കം നൂറുക്കണക്കിന് ആളുകളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന വഴിയിലുള്ള ഈ മരം മുറിച്ചു നീക്കണമെന്ന് ജനങ്ങൾ പല തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്ന ഈ മരത്തിനോട് ചേർന്നാണ് പെരുവടി ട്രാൻസ്ഫോർമറിലേക്കുള്ള 11 കെ.വി. ലൈനും കടന്നുപോകുന്നത്. ഇക്കാര്യം പലതവണ വാർഡ് മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
വേനൽ മഴയും കാറ്റും വരുന്നതിന് മുമ്പ് മരം മുറാച്ച് മാറ്റണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.