Listen live radio

ശ്രീരാമാനുജാചാര്യയുടെ സമത്വ പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും

after post image
0

- Advertisement -

ഹൈദരാബാദ്: 11-ാം നൂറ്റാണ്ടിലെ വൈഷ്ണവ സന്യാസി ശ്രീരാമാനുജാചാര്യയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അനാച്ഛാദനം ചെയ്യും. ഹൈദരാബാദിന് സമീപത്താണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. സമത്വ പ്രതിമയെന്നാണ് ശ്രീരാമാനുജാചാര്യയുടെ പ്രതിമ അറിയപ്പെടുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എന്നിവരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരെയും പ്രതിമയുടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചിട്ടുണ്ട്.

ശ്രീരാമാനുജാചാര്യ ആശ്രമത്തിലെ ചിന്നജീയർ സ്വാമി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രി മോദിയെ സന്ദർശിച്ച് നഗരം സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഹൈദരാബാദ് സന്ദർശനം കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തു. വൈകുന്നേരം 5 മണിക്കാണ് ഉദ്ഘാടനം നടക്കുകയെന്ന് പ്രധാമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

Leave A Reply

Your email address will not be published.