Listen live radio

‘100 ഗ്രന്ഥശാലകൾ’ ദീപ്തി ഗ്രന്ഥാലയം പുസ്തക സമാഹരണം തുടങ്ങി

after post image
0

- Advertisement -

തരുവണ: വയനാട് ജില്ലയിൽ എല്ലായിടത്തും ഗ്രന്ഥശാലാ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം പുതിയ 100 ഗ്രന്ഥശാലകൾ കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ഗ്രന്ഥശാലകളിലേക്ക് പുസ്തകംസമാഹരിക്കുന്നതിനായുള്ള കോക്കടവ് ചങ്ങാടം ലൈബ്രറി തല ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദുള്ള കണിയാങ്കണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി. വാർഡ് മെമ്പർ ടി.ജെ.മേരി സ്മിത അധ്യക്ഷത വഹിച്ചു. കെ.പി.ശശികുമാർ, എ.പി.ബാലകൃഷ്ണൻ, എൻ.കെ.രാജീവ്, കെ.ധനേഷ്, പി.മുഹമ്മദ് ഷാഫി, പി.എ നിഷ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.