Listen live radio

കോവിഡ് ലക്ഷണമുണ്ടായിട്ടും പരിശോധിക്കാത്തവർ ഏറെ; മുൻകരുതൽ കുത്തിവെപ്പിൽ ആശയക്കുഴപ്പം

after post image
0

- Advertisement -

ആലപ്പുഴ: കോവിഡ് ലക്ഷണമുണ്ടായിട്ടും പരിശോധന നടത്താത്തവർക്കു മുൻകരുതൽ വാക്സിൻ സ്വീകരിക്കാനാകുമോ? കോവിഡ് മൂന്നാംതരംഗം രണ്ടുഡോസ് വാക്സിനെടുത്തവരെയും കൂട്ടത്തോടെ ബാധിച്ചതോടെയാണ് ഈ ചോദ്യമുയരുന്നത്. ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച് വ്യക്തമായനിർദേശം പുറത്തിറക്കാത്തതിനാൽ ഉത്തരം നൽകാനാകാതെ ബുദ്ധിമുട്ടുകയാണ് ആരോഗ്യപ്രവർത്തകർ.

കോവിഡ് ലക്ഷണം കാണിക്കുന്നവർ പരിശോധന നടത്തിയില്ലെങ്കിൽ ആരോഗ്യവകുപ്പിന്റെ കണക്കിൽ കോവിഡ് രോഗിയല്ല. എന്നാൽ, ചിലപ്പോൾ ഇവർ കോവിഡ് രോഗബാധിതരായിട്ടുണ്ടാകും. അത്തരക്കാർക്കു രണ്ടാംഡോസെടുത്ത് ഒൻപതുമാസം കഴിഞ്ഞ് മുൻകരുതൽ വാക്സിൻ സ്വീകരിക്കാമോ എന്നതിലാണ് അവ്യക്തത.

ഒരുവീട്ടിലെ ഒരംഗത്തിനു രോഗംബാധിച്ചാൽ, ആ വീട്ടിലെ സമാനലക്ഷണങ്ങളുള്ള മറ്റുള്ളവർ പലപ്പോഴും പരിശോധന നടത്താറില്ല. പകരം, വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയും. അതുകൊണ്ടുതന്നെ അവർ കോവിഡ് ബാധിതരുടെ പട്ടികയിൽ ഉണ്ടാവില്ല. അവരിൽ പലർക്കും ഒൻപതുമാസം കഴിയുമ്പോൾ മുൻകരുതൽ വാക്സിൻ സ്വീകരിക്കുന്നതിനു മൊബൈൽ ഫോണിൽ സന്ദേശമെത്തുന്നുമുണ്ട്. അത്തരക്കാർ മുൻകരുതൽ വാക്സിൻ സ്വീകരിച്ചാൽ കുഴപ്പമുണ്ടാകുമോയെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകരെ സമീപിക്കുന്നത്.

Leave A Reply

Your email address will not be published.