Listen live radio

അഞ്ച് വർഷത്തെ തപസ്യക്ക് വോട്ട് നൽകിയില്ലെങ്കിൽ യുപി കേരളം പോലെയാകും; യോഗി ആദിത്യനാഥ്

after post image
0

- Advertisement -

ലഖ്‌നൗ: ബിജെപി സർക്കാരിൻറെ കഴിഞ്ഞ അഞ്ച് വർഷത്തെ തപസ്യയ്ക്ക് വോട്ട് നൽകിയില്ലെങ്കിൽ ഉത്തർപ്രദേശ് കേരളവും ബംഗാളും കശ്മീരും പോലെ ആകാൻ അധിക സമയം വേണ്ടി വരില്ലെന്ന് യോഗി ആദിത്യനാഥ്. യുപി നിയമസഭാതെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടിംഗ് തുടങ്ങിയ പശ്ചാത്തലത്തിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങൾക്ക് ‘മുന്നറിയിപ്പ്’ നൽകിയത്.

നിങ്ങളുടെ വോട്ടാണ് യുപിയുടെ ഭാവി തീരുമാനിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിൻ സർക്കാർ നിങ്ങൾക്കു വേണ്ടി ചെയ്ത കാര്യങ്ങൾ നേരിട്ട് കണ്ടിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലനമാകണം വോട്ട്. വരാനുള്ള വർഷങ്ങളിൽ നിങ്ങൾക്ക് ഭീതിയില്ലാതെ കഴിയാനുള്ള ഒന്നാകട്ടെ ഇത്തവണത്തെ വോട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പോളിംഗ് നടക്കുക. ആദ്യഘട്ടത്തിൽ 2.27 കോടി വോട്ടർമാരാണുള്ളത്. പടിഞ്ഞാറൻ യുപിയിലെ11 ജില്ലകളിലെ അൻപത്തിയെട്ട് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്. ഒമ്പത് മന്ത്രിമാരടക്കം 623 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

 

Leave A Reply

Your email address will not be published.