Listen live radio

പയ്യമ്പള്ളി മേഖലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം-സി പി ഐ.

after post image
0

- Advertisement -

പയ്യമ്പള്ളി മേഖലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും കർഷകന്റെ ജീവനും കാർഷികവിളകൾക്കും സംരക്ഷണം ഉറപ്പു വരുത്തണമെന്നും സിപിഐ ചെറൂർ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു. ദിനംപ്രതി വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ മാസങ്ങളിൽ ഈ മേഖലയിലെ മുഴുവൻ ജനങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവയുടെ ആക്രമണം.

കാടും നാടും വേർതിരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. സിപിഐ ചെറൂർ ബ്രാഞ്ച് സമ്മേളനം സി പി ഐ ജില്ലാ കൗൺസിൽ അംഗം കെ.ഫാരിസ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ സജീവൻ,നിഖിൽ പത്മനാഭൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി ജെ അബ്രഹാം, ബിജു ചാക്കോ തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ദിലീപ് പുളിക്കപ്പാറയെ തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.