Listen live radio

സംഘശ്രീ സ്വാശ്രയ സംഘത്തിൻ്റെ കപ്പ കൃഷി വിളവെടുത്തു

after post image
0

- Advertisement -

വാളാട്: എടത്തന സംഘശ്രീ സ്വാശ്രയ സംഘത്തിൻ്റെ കപ്പ കൃഷി വിളവെടുത്തു. എടത്തന തറവാടിൻ്റെ രണ്ടേക്കർ സ്ഥലത്ത് കൃഷി ചെയ്ത 2,500 ചുവട് പത്തിനെട്ട് കപ്പയാണ് വിളവെടുത്തത്. അന്യം നിന്നുപോകുന്ന പത്തിനെട്ട് കപ്പ കൃഷിയിലേക്ക് പുതു തലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇവർ കൃഷിയിറക്കിയത്. കാടുപിടിച്ചു കിടന്ന എടത്തനയിലെ കുന്ന് വെട്ടിത്തെളിച്ചാണ് 14 പേർ അടങ്ങിയ സ്വാശ്രയ സംഘത്തിലെ അംഗങ്ങൾ കൃഷി ചെയ്തത്. തവിഞ്ഞാൽ കൃഷിഭവൻ്റെ സഹകരണത്തോടെയാണ് കപ്പ കൃഷിയിറക്കിയത്. കപ്പ കൃഷി വിളവെടുപ്പ് ഉദ്ഘാടനം തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം പുഷ്പ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ കൃഷി ഓഫീസർ അജിത്ത് എ.എസ്, കൃഷി അസിസ്റ്റൻ്റുമാരായ അഷ്റഫ് വലിയ പീടികയിൽ, ഒ.സി. ലീല, എടത്തന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജോസ് മാത്യു, പ്രധാനധ്യാപിക ബീന വർഗീസ്, ചന്തു എടത്തന, വി.എ.ചന്ദ്രൻ, എ.എ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.