Listen live radio

യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി, വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമല്ല

after post image
0

- Advertisement -

യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്. കീവിൽ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റത്. കാറിൽ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയിൽ തിരികെ കൊണ്ടുപോയെന്നും മന്ത്രി വി കെ സിംഗ് പറഞ്ഞു. വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആൾനാശം പരമാവധി കുറച്ച് ഒഴിപ്പിക്കലിനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യുക്രൈന്റെ തീര നഗരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യൻ പട. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ വ്യക്തമാക്കി. അതിനിടെ, യുക്രൈൻ നഗരമായ എനർഗൊദാർ നഗരത്തിലെ സേപോർസെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയൻ സൈന്യം സ്ഥിരീകരിച്ചു. ചേർനിഹിവിൽ വ്യോമാക്രമണത്തിൽ 24 പേർ മരിച്ചു.

അതിനിടെ, പ്രതിരോധ മന്ത്രാലയം നൽകിയ സമാന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാകണമെന്നാണ് നിർദേശം. ഹാർകീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും കർശന മുന്നറിയിപ്പ് നൽകിയത്. ഇപ്പോഴുള്ളതിലും കടുത്ത ആക്രമണങ്ങൾ ഹാർകീവിൽ നടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് കർശന നിർദേശങ്ങളുമായി എംബസി പുതിയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി പറയുന്നു.

Leave A Reply

Your email address will not be published.