Listen live radio

മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം, ഗവേഷണത്തിന് 2 കോടി; റബ്ബർ സബ്സിഡിക്ക് 500 കോടി

after post image
0

- Advertisement -

തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റിൽ രണ്ട് കോടി അനുവദിച്ചു. വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. കാർഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. റബ്ബർ സബ്സിഡിക്ക് 500 കോടി അനുവദിച്ചു. തോട്ട ഭൂമിയിൽ പുതിയ വിളകൾ അനുവദിക്കും. ഇതിനായി നിയമത്തിൽ ഭേദഗതി കൊണ്ട് വരേണ്ടതുണ്ട്. നെല്ലിന്റെ താങ്ങുവില കൂട്ടി. 28 രൂപ 20 പൈസ ആയാണ് ഉയർത്തിയത്. നെൽകൃഷി വികസനത്തിന് 76 കോടി അനുവദിച്ചു.

ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിലെ ആദ്യ പ്രഖ്യാപനം വിലക്കയറ്റം തടയുന്നതിന് വേണ്ടിയാണ്. ഇതിനായി സംസ്ഥാന ബജറ്റിൽ 2000 കോടി വകയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

യുദ്ധത്തിന് ശേഷം വൻ വിലക്കയറ്റമാണുള്ളത്. വിലക്കയറ്റത്തെ നേരിടാൻ നമ്മുടെ പൊതു സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം പുകൾപ്പെറ്റതാണ്. സർക്കാർ അർധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. വില സ്ഥിരത ഉറപ്പാക്കും. മഹാമാരിക്കാലത്ത് നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികളുടെയടക്കം ഉത്പ്പാദനം വർധിപ്പിക്കാനായെന്നും ആ നല്ല  മാതൃക മുന്നിലുണ്ടെന്നും ധനമന്ത്രി ഓർമ്മിപ്പിച്ചു.

Leave A Reply

Your email address will not be published.