Listen live radio

എൻ.സി.പി. ദ്വിദിന നേതൃത്വ ക്യാമ്പ് 12 ന് തുടങ്ങും

after post image
0

- Advertisement -

കൽപ്പറ്റ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ദ്വിദിന നേതൃത്വ ക്യാമ്പ് കൽപ്പറ്റ മിസ്റ്റി ഹിൽസ് റിസോർട്ടിൽ 12-ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൻ.സി.പി. നേതൃനിരയിലുള്ള 80-ഓളം ഭാരവാഹികൾക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് . മാർച്ച് 12-ന് രാവിലെ 9.30-ന് എൻ.സി.പി. സംസ്ഥാന പ്രസിഡണ്ട് പി.സി.ചാക്കോ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. രാജൻ മാസ്റ്റർ മുഖ്യാതിഥിയായിരിക്കും. മോട്ടിവേഷൻ ട്രെയ്നർ വർഗീസ് പോൾ, കെ.എഫ്.ഡി.സി. ചെയർപേഴ്സൺ ലതിക സുഭാഷ്, കൃഷി ശാസ്ത്രജ്ഞ ഡോ. ടി.ആർ. സമ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും. 13-ന് ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സമാപന സമ്മേളനം വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പോഷക സംഘടന പ്രസിഡൻ്റുമാർ ,ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ, സംസ്ഥാന സെക്രട്ടറി സി.എം.ശിവരാമൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.ബി. പ്രേമാനന്ദൻ , ജില്ലാ സെക്രട്ടറി വന്ദന ഷാജു, റസാഖ് മൗലവി എന്നിവർ
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.