Listen live radio

നീതു പൗലോസിൻ്റെ നിമോസിനൊപ്പം ഒരു യാത്ര എന്ന ഗ്രന്ഥ പ്രകാശനം തിങ്കളാഴ്ച

after post image
0

- Advertisement -

ബത്തേരി: കല്ലൂർ പൗലോസ് മേഴ്സി ദമ്പതികളുടെ മകൾ നീതു പൗലോസിൻ്റ പ്രഥമ ഗ്രന്ഥം “നിമോസിനൊപ്പം ഒരു യാത്ര” തിങ്കളാഴ്ച ബത്തേരി പൂമല നിർമ്മല ഗിരി അരമനയിൽ രാവിലെ 9.50 ന് എബ്രഹാം മോർ എപ്പിപാനിയോസ് തീരുമേനി നിർവ്വഹിക്കും. അർഷാദ് ബത്തേരി വിശിഷ്ടാതിഥി ആയിരിക്കും .

നാട്ടു മണമുള്ള വയനാടിൻ്റെയും കുടിയേറ്റത്തിൻ്റേയും, കൃഷിയുടേയും, ഗോത്ര ജനതയുടേയും ഭൂമികയിലൂടെ ഗ്രന്ഥത്തിലെ അക്ഷരങ്ങൾ സഞ്ചരിക്കുന്നു. നേഴ്സായി യു. എ. ഇ യിൽ ജോലി ചെയ്യുന്ന നീതു ഫോണിൽ എഴുതിയ പ്രഥമ ഗ്രന്ഥം കൂടിയാണീ രചന. ഭർത്താവ് ബേസിൽ, മകൾ ആമി.

Leave A Reply

Your email address will not be published.