Listen live radio

വയനാട് മെഡിക്കൽ കോളേജിന് തവിഞ്ഞാൽ ബോയസ് ടൗണിൽ 65 ഏക്കർ സ്ഥലം അനുവദിച്ച് ഉത്തരവ് പുറത്തിറങ്ങി

ബിജു കിഴക്കേടം

after post image
0

- Advertisement -

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിന് തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിലെ ഗ്ലെൽ ലെവൻ എസ്റ്റേറ്റിൽ നിന്നും ആരോഗ്യവകുപ്പ് എറ്റ് എടുത്ത 65 ഏക്കർ സ്ഥലം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആരോഗ്യവകുപ്പ് ഡയറക്ടർ, ജില്ല കളക്ടർ എന്നിവർ അടിയന്തരമായി ഭൂമി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറണമെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷതോമസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

 

പരിസ്ഥിതിക്ക് കോട്ടം തട്ടതെനിലവിലുള്ള ഭൂപ്രകൃതിക്ക് മാറ്റം വരുത്തതെയുമാണ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണം. കേന്ദ്ര സർക്കാർ അംഗീകരമുള്ള ഏജൻസിയുടെ മാസ്റ്റർ പ്ലാൻ ഇതിനകം തയ്യാറയി കഴിഞ്ഞു.ഉടൻ തന്നെ ടെൻഡർ നടപടി പൂർത്തികരിച്ച് നിർമ്മാണം ആരംഭിക്കുവാനുള്ള തൃതഗതിയിലുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.

 

വയനാട് എൻജീനിയറിങ്ങ് കോളേജ്, പ്രവർത്തനം ആരംഭിക്കാൻ പോകുന്ന റൂസ കോളേജ്, മക്കിമലയിൽ കെട്ടിടം നിർമ്മാണം അവസാനഘട്ടത്തിലെത്തിയ അശ്രമം സ്കൂൾ, ഉൾപ്പെടെ പഞ്ചായത്തിലെ വിവിധ റോഡുകളും മികച്ച നിലവരാത്തിലേക്ക് ഉയരുകയയാണ്. വികസ രംഗത്ത് വൻ മുന്നേറ്റമാണ് തവിഞാലിൽ നടക്കുന്നത്.

Leave A Reply

Your email address will not be published.