Listen live radio

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇന്ധന വിതരണം തടസ്സപ്പെടും

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിതരണം തിങ്കളാഴ്ച മുതൽ തടസ്സപ്പെടും. തിങ്കളാഴ്ച മുതൽ എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവക്കാൻ ലോറി ഉടമകൾ തീരുമാനിച്ചു. സർക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും ലോറി ഉടമകൾ ആവശ്യപ്പെട്ടു.

അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതൽ സർവീസ് പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്ട് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 13 ശതമാനം സർവീസ് ടാക്‌സ് നൽകാൻ നിർബന്ധിതരായതിനാലാണ് നടപടിയെന്നാണ് വിശദീകരണം. നികുതി തുക കെട്ടിവെക്കാൻ ലോറി ഉടമകൾ പ്രാപ്തരല്ലെന്നും അസോസിയേഷൻ പറയുന്നു.

കരാർ പ്രകാരം സർവീസ് ടാക്‌സ് എണ്ണക്കമ്പനികളാണ് നൽകേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. സർക്കാർ ഉടൻ ഇടപെടണമെന്നാണ് ആവശ്യം. കമ്പനി ഉടമകളുമായി നേരത്തെ ചർച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകൾ സമരത്തിലേക്ക് കടക്കുന്നത്.

Leave A Reply

Your email address will not be published.