Listen live radio

ഇടവേളക്ക് ശേഷം കെ റെയിൽ സർവേ വീണ്ടും പുനരാരംഭിക്കും; പ്രതിഷേധം തുടരാൻ സാധ്യത

after post image
0

- Advertisement -

തിരുവനന്തപുരം: ചെറിയ ഇടവേളക്ക് ശേഷം കെ റെയിൽ സർവേ ഇന്ന് പുനരാരംഭിക്കും. അതേസമയം അതിരടയാള കല്ലിടാനെത്തുന്ന പ്രദേശങ്ങളിലെല്ലാം പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത. അതേസമയം സർവേ തടയാനാകില്ലെന്ന കോടതി വിധികളാണ് സർക്കാരിന് ആശ്വാസം

കോട്ടയത്തിന് പിന്നാലെ എറണാകുളം മാമലയിലും കെ റെയിലിനെചൊല്ലി കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായി. കല്ലിടാൻ മാമലയിലെത്തിയ സിൽവർലൈൻ സർവേ സംഘത്തെ നാട്ടുകാർ തടഞ്ഞു. പിന്നാലെ പൊലീസുകാരും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ഗോ ബാക്ക് വിളികളുമായി യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച കല്ലുകൾ പിഴുത് നാട്ടുകാർ തോട്ടിലെറിഞ്ഞു. പ്രതിഷേധം കനത്തതോടെ സർവ്വേ നടപടികൾ നിർത്തിവെച്ചു.

കോട്ടയം നട്ടാശ്ശേരിയിൽ പ്രതിഷേധക്കാർ കല്ലുകൾ പിഴുത് സർവെ ഏജൻസികളുടെ വാഹനത്തിൽ തിരികെ കൊണ്ടിട്ടു. രണ്ടു കല്ലുകളുമായി പ്രദേശത്തെ വില്ലേജ് ഓഫീസിലേക്ക് മാർച്ച് ചെയ്‌തെത്തിയ പ്രതിഷേധക്കാർ വില്ലേജ് വളപ്പിൽ കുഴികുത്തി കല്ലിട്ടു. കനത്ത പ്രതിഷേധത്തെ തുടർന്ന് കോട്ടയത്ത് സർവ്വേ നടപടികൾ താത്കാലികമായി നിർത്തിവച്ചു.

Leave A Reply

Your email address will not be published.