Listen live radio

പട്ടയഭൂമിയിൽ വാണിജ്യ സ്വഭാത്തിലുള്ള നിർമ്മാണങ്ങൾ അനുവദിക്കില്ല

after post image
0

- Advertisement -

കൊച്ചി: ഇടുക്കി മൂന്നാറിലെ സർക്കാർ പട്ടയഭൂമിയിൽ വാണിജ്യ സ്വഭാവത്തിലുള്ള നിർമ്മാണ പ്രവർത്തികൾ അനുവദിക്കാനാകില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ വിവേചനമില്ലന്നും സർക്കാർ കോടതിയെ അറിയിച്ചു. മുമ്പ് മൂന്നാറിലെ എട്ടു വില്ലേജുകളിലെ നിർമ്മാണങ്ങൾ റവന്യു വകുപ്പിൻ്റെ എൻഒസി മതിയായിരുന്നു. കോടതിയുടെ ഇടപ്പെടലിനെ തുടർന്ന് സംസ്ഥാനത്തെ മുഴുവൻ റവന്യൂ പട്ടയഭൂമിയിലെ നിർമ്മാണങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

അതിജീവന പോരട്ടവേദി നൽകിയ ഹർജിയിലാണ് ഇടുക്കി ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയത്. കേരള ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകുന്ന ഭൂമി എ താവശ്യത്തിനാണേ പതിച്ചു നൽകുന്നത് ആ അവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാവു. കൃഷിക്കും താമസത്തിനും പതിച്ചുനൽകുന്ന ഭൂമിയിൽ വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് പട്ടയഭൂമിയുടെ ദുരുപയോഗമാണ് ഇതു തടയേണ്ടതുണ്ടെന്നും കളക്ടറുടെ സത്യവാങ്ങ്മൂലത്തിൽ വിശദീകരിക്കുന്നു.

സ്വന്തമായി വീടുള്ളവർക്ക് പട്ടയഭൂമിയിൽ മറ്റൊരു വീടു വെയ്ക്കൽ അനുമതി നിഷേധിക്കുന്നത് ന്യായമല്ലെന്നാണ് ഹർജിക്കാർ കോടതിയിൽ വാദിച്ചത്.എന്നാൽ ഇങ്ങനെ നിർമിക്കുന്ന വീടുകൾ ഹോം സ്റ്റേയായും ഉപയോഗിക്കുന്നുണ്ടെന്നും കളക്ടർ നൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.അനധികൃത കൈയേറ്റങ്ങൾ തടയാൻ സർക്കാർ നടപടി തുടരുന്നുണ്ട്. ഇതിൻ്റെ ഭാഗമായണ് രവിന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ നടപടി സ്വീകരിച്ചത്.

സംസ്ഥാനത്ത് റവന്യൂ പട്ടയഭൂമിയിലെ അനധികൃത നിർമാണങ്ങൾക്ക് നടപടി തുടരുകയും നിയമലംഘനം നടത്തിയവരുടെ പട്ടയം റദ്ദ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടന്ന് വരികയാണ്.

Leave A Reply

Your email address will not be published.