Listen live radio

പോണ്ടിച്ചേരി – ഗാന്ധി തിടലിൽ ആരംഭിച്ച ആദി ബസാറിൽ എൻ എം ഡി സി  ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും തുടങ്ങി

after post image
0

- Advertisement -

കേന്ദ്രഗിരിവർഗ്ഗ ക്ഷേമ വകുപ്പിൻ കീഴിലുള്ള ട്രൈഫെഡിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നേഷണൽ ട്രൈബൽ ഫെസ്റ്റിനോടനുബന്ധിച്ച് പോണ്ടിച്ചേരി – ഗാന്ധി തിടലിൽ ആരംഭിച്ച ആദി ബസാറിൽ എൻ എം ഡി സി  ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും തുടങ്ങി. ട്രൈ ഫെഡ് ബാംഗളൂർ റീജിയണൽ മാനേജർ രാമനാഥൻ ഉൽഘാടനം ചെയ്തു.

വിൽപ്പനയുടെ ഉൽഘാടനം ഇള മുരുഗു സുബ്രമണ്യന് നൽകി ക്കൊണ്ട് എൻ എം.ഡി.സി ചെയർമാൻ പി.സൈനുദ്ദീൻ നിർവ്വഹിച്ചു. ട്രൈ ഫെഡ് പ്രതിനിധികളായ ബാലസുബ്രമണ്യം, വിനോദ് , എൻ എം ഡി സി മാർക്കറ്റിംഗ് മാനേജർ യദുശ്രീകുമാർ , ജിതിൻ  ലാൽ ടി.കെ, വി.ആർ വിനായക്, റൊണാൾസ് മാത്യു , എൻ.പ്രകാശൻ,എന്നിവർ സംബന്ധിച്ചു. കോപ്പോൾ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ, കാപ്പിപ്പൊടി, വയനാടൻ സുഗന്ധവ്യജ്ഞ നങ്ങൾ മുതലായവയാണ് പ്രദർശനത്തിനുള്ളത്.

Leave A Reply

Your email address will not be published.