Listen live radio

പനിക്കാകുനി- പാണ്ടംകോട് റോഡ് ഉദ്ഘാടനം ചെയ്തു

after post image
0

- Advertisement -

കല്‍പ്പറ്റ: മുന്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ സികെ ശശീന്ദ്രന്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 29,10000 രൂപ വിനിയോഗിച്ച് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച റോഡ് കേരള സംസ്ഥാന സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏറെ നാളായി കാല്‍നട യാത്രയ്ക്ക് പോലും പ്രയാസപ്പെട്ടിരുന്ന റോഡാണിത്.കല്‍പ്പറ്റ സോണ്‍ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പണി പൂര്‍ത്തീകരിച്ചത്.

 

ഉദ്ഘടന പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ റഷീദ് വാഴയില്‍ അധ്യക്ഷത വഹിച്ചു. എന്‍ടി അനില്‍ കുമാര്‍ വികസന സമിതി അംഗങ്ങളായ ഷമീര്‍ കടവണ്ടി, നിധിന്‍ പുലിക്കാട്, സൂസന്നമാ ഉമ്മന്‍, ഉബൈദ് പയ്യന,ആദിത്യന്‍ ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വികസന സമിതി കണ്‍വീനര്‍ ജിജിത്ത് സി പോള്‍,അനീഷ് പിആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.