Listen live radio

നിര്‍മ്മാണ നിയന്ത്രണം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: ലെന്‍സ്‌ഫെഡ്

after post image
0

- Advertisement -

കല്‍പ്പറ്റ: വയനാട് ജില്ല നേരിടുന്ന നിര്‍മ്മാണ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കേരള വനം പരിസ്ഥിതി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.                  ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡണ്ട് ടി പ്രിയേഷ് അധ്യക്ഷത വഹിച്ചു.

സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ . കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദീഖ്, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയന്‍, ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡണ്ട് സി. എസ്.വിനോദ് കുമാര്‍, സംസ്ഥാന സെക്രട്ടറി,എം. മനോജ്, സംസ്ഥാന ട്രഷറര്‍  പി ബി ഷാജി, ലെന്‍സ്‌ഫെഡ്, സംസ്ഥാന സ്ഥാപക സെക്രട്ടറി ആര്‍ കെ മണിശങ്കര്‍, മുന്‍ സംസ്ഥാന  പ്രസിഡണ്ട് പി മുഹമ്മദ് കോയ, സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫസല്‍, സംസ്ഥാന സമിതി അംഗം ജയിംസ് ജോസഫ്, കെ. കെ. ബാലകൃഷ്ണന്‍, എ.പി.സതീശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സതീഷ് അരി വയല്‍ സ്വാഗതമാശംസിച്ചു.അടുത്ത രണ്ടുവര്‍ഷത്തെ ജില്ലാ ഭാരവാഹികളായി സതീഷ് അരിവയല്‍: പ്രസിഡണ്ട്, ഫൈസല്‍ സിറ്റാഡല്‍: സെക്രട്ടറി, പി.പത്മിനി: ട്രഷറര്‍ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.