Listen live radio

മൈസൂർ ശ്രി ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡനിലെ വെള്ളകടുവ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

after post image
0

- Advertisement -

മൈസൂരു: ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡനിലെ (മൃഗശാല) താര എന്ന വെള്ള കടുവ മൂന്ന്കുഞ്ഞുങ്ങൾക്ക് ഏപ്രിൽ അവാസവാരത്തിൽ ജന്മം നൽകി. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവാന്മരെന്ന് സുവേളജിക്കൽ ഗാർഡൻ അധികൃതർ പറഞ്ഞു. എട്ട് വയസ്സ് പ്രായമുള്ള വെള്ള കടുവയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യ പ്രസവത്തിൽ രണ്ട് കുഞ്ഞുങ്ങക്ക് ജന്മം നൽകിയെങ്കിലും ചത്ത് പോകുകയായിരുന്നു.രണ്ട് വെള്ള കടുവകളാണ് ഇവിടെയുള്ളത്.കടുവയെയും കുഞ്ഞുങ്ങളെയും ഇരുപത്തിനാല് മണിക്കൂറും മൃഗശാല അധികൃതർ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ നിരിക്ഷിക്കുന്നുണ്ട്. മൃഗശാലയിലെത്തുന്ന സഞ്ചാരികളുടെ ശല്യം കടുവയ്ക്കും കുഞ്ഞുങ്ങൾക്കും ബാധിക്കതിരിക്കാൻ പ്രത്യേക സംവിധാനത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. കടുവയും കുഞ്ഞുങ്ങളും പൂർണ്ണ ആരോഗ്യവാനകുന്നതോടെ സഞ്ചാരികൾക്ക് കടുവയെ സന്ദർശിക്കുന്നതിന് സൗകര്യം ഒരുക്കും 1892ലാണ് മൈസൂർ നഗരത്തിൽ 250 ഏക്കറിലാണ് ശ്രി ചാമരാജേന്ദ്രസുവോളജിക്കൽ ഗാർഡൻ തുടങ്ങിയത്. ഇത് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

Leave A Reply

Your email address will not be published.