Listen live radio

ജലജീവൻ മിഷൻ പദ്ധതിയുടെ ബ്ലോക്ക് തല ശില്പശാല സംഘടിപ്പിച്ചു

after post image
0

- Advertisement -

കല്പറ്റ:കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കല്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ വെച്ചു വൈത്തിരി, മേപ്പാടി, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കും കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജന പ്രതിനിധികൾക്കുള്ള ബോധ വൽക്കരണ ശില്പശാല സംഘടിപ്പിച്ചു. പ്രസ്തുത ശില്പശാല കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ അസ്മ കെ കെ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ ചന്ദ്രിക കൃഷ്ണൻ സ്വാഗതവും, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കെ റഫീഖ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജീവൻ ജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ പി എം പത്രോസ്, ഡയറക്ടർ ലിടിൻ എസ്പോൾ എന്നിവർ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചു വിശദീകരിച്ചു.

കണ്ണൂർ ജലനിധി ഓഫീസിലെ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് മാനേജർ ജോർജ് മാത്യു, ജൽജീവൻ മിഷൻ പ്രവർത്തങ്ങളുടെ ആശയ ദർശനങ്ങൾ, ഐ. എസ്.എ പ്രവർത്തങ്ങളെക്കുറിച്ചും, കോഴിക്കോട് ജലജീവൻ മിഷൻ ഓഫീസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്‌ദുൾ സലാം പദ്ധതിയുടെ സാങ്കേതിക നിർവഹണം എന്നീ വിഷയത്തിലും വിശദമായ ക്ലാസ്സുകളും പൊതു ചർച്ചകളും നടത്തി. മൂന്ന് പഞ്ചായത്തുകളിലായി 226 കോടി രൂപയുടെ ശുദ്ധജല വിതരണപദ്ധതികളാണ് നടത്തുന്നത്. 2024 ഓടെ എല്ലാ കുടുംബങ്ങളിലും ശുദ്ധമായ കുടിവെള്ളം ടാപ്പ് കണക്ഷനിലൂടെ എത്തിക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ പദ്ധതി. ജീവൻ ജ്യോതി ടീം ലീഡർ മെൽഹ മാണി നന്ദിയും പ്രകാശിപ്പിച്ചു.

Leave A Reply

Your email address will not be published.