Listen live radio

അംബേദ്കർ ക്യാൻസർ സെന്ററിനു മുന്നിൽ എഐവൈഎഫ് സമരം

after post image
0

- Advertisement -

മാനന്തവാടി:ഡയാലിസിസിന് വിധേയരാവുന്ന രോഗികളിൽ നിന്ന് പണം ഈടാക്കുന്ന നല്ലൂർനാട് കാൻസർ സെൻററിൻ്റെ മുൻപിൽ എ ഐ വൈ എഫ് എടവക മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.ഇടത് സർക്കാരിൻ്റെ ആരോഗ്യമേഖലയോടുള്ള അനുഭാവ നിലപാടിന് തീർത്തും വിരുദ്ധമായും മനുഷ്യത്വരഹിതമായും പ്രവർത്തിക്കുന്ന ഹോസ്പിറ്റൽ അധികൃതരുടെ നിലപാട് തിരുത്താത്ത പക്ഷം തീക്ഷ്ണമായ തുടർസമര പരിപാടികളിലേക്ക് കടക്കുമെന്ന് എ ഐ വൈ എഫ്.മെഡിക്കൽ ഓഫീസറുമായുള്ള ചർച്ചയിൽ പ്രശ്നം ഉടനെ പരിഹരിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.എഐവൈഎഫ് മാനന്തവാടി മണ്ഡലം സെക്രട്ടറി നിഖിൽ പത്മനാഭൻ സമരം ഉദ്ഘാടനം ചെയതു.നൗഷാദ് അധ്യക്ഷത വഹിച്ചു. നിസാർ, അജ്മൽ ഷെയ്ക്ക്, അലക്സ്, ജ്യോതിഷ്, കെ സജീവൻ, റെയിസ് കാഞ്ഞായി തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.