Listen live radio

ഏകദിന പരിശീലനം സംഘടിപ്പിച്ചു

after post image
0

- Advertisement -

ജില്ലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെയും മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുകളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ദുരന്തനിവാരണത്തില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ലാകളക്ടര്‍ എ. ഗീത പരിശീലനം ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍. ഐ. ഷാജു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള 19 ഐ.എ.ജി ഗ്രൂപ്പികളിലായി നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. സംസ്ഥാനതല ഐ.എ.ജി കോ-ഓര്‍ഡിനേറ്റര്‍ വിജീഷ്, ഫയര്‍ ആന്‍ഡ് റെസക്യൂ ഓഫീസര്‍ പ്രവീണ്‍, ഐ.എ.ജി കണ്‍വീനര്‍ ഫാ. ബെന്നി, ഷാജി. പി. മാത്യു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.