Listen live radio

സി.പി.എം കല്‍പ്പറ്റ ഏരിയാ കമ്മിറ്റി ദുരന്ത നിവാരണത്തിനായി എ.കെ.ജി ബ്രിഗേഡ് രൂപീകരിക്കുന്നു

after post image
0

- Advertisement -

കല്‍പ്പറ്റ: ദുരന്ത നിവാരണ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സി.പി.എം കല്‍പ്പറ്റ ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ എ.കെ.ജി ബ്രിഗേഡ് രൂപീകരിക്കുമെന്ന് ഏരിയാ സെക്രട്ടറി വി ഹാരിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജാതി, മത ചിന്തകള്‍ക്കതീതമായ ജനകീയ ഇടപെടലാണ് ബ്രിഗേഡിലൂടെ ഉദ്ദേശിക്കുന്നതെന്നും പരിശീലന ക്യാമ്പ് നാളെ (മെയ് 27) രാവിലെ 10 മണിക്ക് പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഹാളില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഡോക്ടര്‍മാര്‍, ദുരന്ത നിവാരണ വിദഗ്ദര്‍ തുടങ്ങിയവര്‍ ക്ലാസെടുക്കും. ഏരിയാ കമ്മിറ്റിക്ക് കീഴിലെ എട്ട് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള നൂറ് അംഗങ്ങളാണ് സേനയില്‍ ഉണ്ടാകുക. ഒരു ലോക്കലില്‍ നിന്ന് പത്ത് പുരുഷന്മാരും രണ്ട് വനിതകളുമാണ് അംഗങ്ങള്‍. പ്രകൃതി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ആക്സിഡന്റ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, രക്തദാനം, പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനം തുടങ്ങിയവയില്‍ സേന സജീവമാകും. കല്‍പ്പറ്റ നഗരത്തില്‍ ഭക്ഷണപ്പൊതികള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിന് കൗണ്ടര്‍ തുടങ്ങും. ദുരന്ത നിവാരണ രംഗത്ത് മാത്രമല്ല, സാമൂഹ്യ സേവന രംഗത്തും ഫലപ്രദമായി ഇടപെടുന്നതാവും എ.കെ.ജി ബ്രിഗേഡ് എന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കെ.എം ഫ്രാന്‍സിസ്, എം.ഡി സെബാസ്റ്റിയന്‍, പി.എം സന്തോഷ്‌കുമാര്‍, പി.സി ഹരിദാസ്, സി ഷംസുദ്ദീന്‍ എന്നിവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.