Listen live radio

കക്കടവ് റോഡ്; വികസന മധുര സംഗമം നടത്തി

after post image
0

- Advertisement -

പാലിയാണ: ജില്ലാ പഞ്ചായത്തിന്റെ പത്ത്  ലക്ഷം രൂപയുടെ ഗ്രാന്റ് ഉപയോഗിച്ച്  കക്കടവ് റോഡിന്റെ പണി പൂര്‍ത്തികരിച്ചതിന്റെ  ഭാഗമായി  ഗുണഭോക്താക്കള്‍ ചേര്‍ന്ന് വികസന മധുര സംഗമം സംഘടിപ്പിച്ചു. റോഡിന്റെ നവീകരണ പ്രവര്‍ത്തിയിലൂടെ  ദീര്‍ഘകാലമായുള്ള  നാട്ടുകാരുടെ ആവശ്യമാണ് നിറവേറിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍അധ്യക്ഷത വഹിച്ചു. വിനോദ് പാലിയാണ,എം.രാധാകൃഷ്ണന്‍, എന്‍.കുഞ്ഞികൃഷ്ണന്‍ജോസ് പി.വി,ഗോവിന്ദന്‍ വി.കെ,രാകേഷ് കെ,അനന്തന്‍ കെ.കെ,പി.ജെ  വിന്‍സെന്റ്, അഭിലാഷ് കെ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.