Listen live radio

ടൂര്‍ വാഗ്ദാനം ചെയ്തു ഡോക്ടറില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതിയെ ഗോവയില്‍ നിന്നും അറസ്റ്റ് ചെയ്തു

after post image
0

- Advertisement -

മേപ്പാടി: വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടറില്‍ നിന്നും ഓണ്‍ലൈന്‍ വഴി വിദേശത്തെക്ക് ടൂര്‍ വാഗ്ദാനം ചെയ്തു രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത ഗോവന്‍ സ്വാദേശിയായ പ്രതിയെ ഗോവയില്‍ നിന്നും വയനാട് സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ പികെ ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഗോവയിലെ അല്‍ഡോണ സ്വദേശിയായ ദീപക് ഹാല്‍ദങ്കര്‍ (27) ആണ് അല്‍ഡോണയില്‍ നിന്നും പിടിയിലായത്. 2020 ഫെബ്രുവരിയില്‍ ഡി.എ.ഇ ലൈവ് എന്ന  സ്ഥാപനത്തിന്റെ പ്രധിനിധിയാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി ഡോക്ടര്‍ക്ക് വിദേശത്തേക്ക് ടൂര്‍ വാഗ്ദാനം ചെയ്ത് ഡോക്ടറുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്തത്. മേപ്പാടി പോലീസ്  രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ പോലീസ് മേധാവി 2021 അദ്യം വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് അന്വേഷണത്തിനായി കൈമാറുകയും തുടര്‍ന്ന് പണം കൈമാറിയ ഗേറ്റ് വേയില്‍ നിന്നും ലഭിച്ച സൂചനയില്‍ നിന്നും പ്രതി ഗോവയിലാണ് എന്ന് മനസിലായി വയനാട് സൈബര്‍ പോലീസ് ഗോവയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.പോലീസ് സംഘത്തില്‍ എഎസ്‌ഐ ജോയിസ് ജോണ്‍,എസ്.സി.പി.ഒ സലാം കെ എ, റിയാസ് എം എസ്. എന്നിവര്‍ ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.