Listen live radio

ഭർത്താവ് മരിച്ചപ്പോൾ ആശ്രിതനിയമനം, ഭർതൃമാതാവിനെ നോക്കാതെ വീട്ടിലേക്ക് പോയി; ശമ്പളം പിടിക്കാൻ ഉത്തരവ്

after post image
0

- Advertisement -

കൊച്ചി; ഭർത്താവ് മരിച്ചതിനു പിന്നാലെ ആശ്രിത നിയമനം ലഭിച്ച മരുമകളുടെ ശമ്പളത്തിൽ നിന്ന് അമ്മയ്ക്ക് ജീവനാംശം ഈടാക്കാൻ ഉത്തരവ്. ഭർതൃമാതാവിനെ സംരക്ഷിക്കാത്തതിനെ തുടർന്നാണ് ജീവനാംശം അനുവദിച്ചത്. മൂവാറ്റുപുഴ മെയ്ന്റനൻസ് ട്രിബ്യൂണൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പണം ഈടാക്കി അമ്മയ്ക്ക് കൈമാറി. മരുമകൾ ജോലി ചെയ്യുന്ന ബാങ്കിൽനിന്നാണ് വയോധികയ്ക്ക് ട്രിബ്യൂണൽ ഉത്തരവ് പ്രകാരം തുക നൽകിയത്.

 

ബാങ്ക് ഉദ്യോഗസ്ഥനായ മകൻ മരിച്ച ശേഷം മകന്റെ ജോലി ആശ്രിത നിയമനത്തിലൂടെ മകന്റെ ഭാര്യക്ക്‌ ലഭിച്ചു. എന്നാൽ ജോലി ലഭിച്ച ശേഷം മരുമകൾ ഭർതൃമാതാവിനെ സംരക്ഷിക്കാതെ ഐരാപുരത്തെ സ്വന്തം വീട്ടിലേക്ക് മാറി താമസിച്ചു. ഇതേത്തടുർന്ന് തൃക്കളത്തൂർ സ്വദേശിനിയായ 72 വയസ്സുകാരിയായ അമ്മ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

ആദ്യം ട്രിബ്യൂണൽ പരി​ഗണിച്ച കേസിൽ പ്രതിമാസം ഒരു നിശ്ചിത തുക നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് മരുമകൾ നടപ്പാക്കാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് ഭർതൃമാതാവ് വീണ്ടും എത്തിയത്. ഇതോടെ പ്രതിമാസ ശമ്പളത്തിൽനിന്ന്‌ തുക ഈടാക്കാൻ ബാങ്ക് അധികൃതർക്ക് ട്രിബ്യൂണൽ നിർദേശം നൽകിയത്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും എന്ന നിയമപ്രകാരമാണ് നടപടി.

Leave A Reply

Your email address will not be published.