Listen live radio

കൽപ്പറ്റ ബൈപ്പാസ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ കരാറുകാർക്ക് എതിരേ ക്രിമിനൽ നടപടി: മന്ത്രി മുഹമ്മദ് റിയാസ്

after post image
0

- Advertisement -

വയനാടിന്റെ ഗതാഗതപ്രശ്നങ്ങള്ക്ക് അടിയന്തിര നടപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കല്പ്പറ്റ ബൈപാസിന്റെ പ്രവൃത്തി നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്നും കടുത്ത നടപടികളിലേക്ക് പോവുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കല്പ്പറ്റ ബൈപാസ് 2 ആഴ്ചയ്ക്കകം ഗതാഗതയോഗ്യമാക്കിയില്ലെങ്കില് ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ ക്രിമിനല് നടപടി സ്വീകരിക്കുവാനും 6 മാസത്തിനകം പ്രവൃത്തി പൂര്ത്തീകരിച്ചില്ലെങ്കില് കരാറുകാരനെ കരിമ്പട്ടികയില് ഉള്പ്പെടുത്തുവാനും വയനാട് ഡിഐസിസി യോഗത്തില് തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
Leave A Reply

Your email address will not be published.