Listen live radio

ജൂലൈ ഒന്ന് മുതൽ ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം‍

after post image
0

- Advertisement -

ന്യൂഡൽഹി; ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30 നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദേശം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാംപെയ്നിന്റെ ഭാ​ഗമായാണ് നിർദേശം. ന​ഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശം നൽകി.

നഗര മേഖലകളില്‍ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കണം. രാജ്യത്തെ 4804 നഗര തദ്ദേശ സ്ഥാപനങ്ങൾ ഇതിനോടകം ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ബാക്കി 2100 തദ്ദേശ സ്ഥാപനങ്ങൾ ഇത് നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം. മിന്നല്‍ പരിശോധനകൾ നടത്തിയും, പിഴ ചുമത്തിയും നടപടികൾ കർശനമാക്കണമെന്നും കേന്ദ്രം നല്‍കിയ വിശദമായ മാർഗ നിർദേശങ്ങളിലുണ്ട്.

ഒറ്റത്തവണ ഉപയോഗിക്കുന്ന ബലൂണില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്‌സ്, കൊടികള്‍, മിഠായിയും ഐസ്‌ക്രീമും പൊതിയുന്ന കവറുകള്‍, അലങ്കാരപ്പണിക്കായി ഉപയോഗിക്കുന്ന തെര്‍മോകോള്‍, പ്ലാസ്റ്റിക് പ്ലേറ്റുകളും കപ്പുകളും മധുരപലഹാരങ്ങള്‍ പൊതിയുന്ന പൊതിയുന്ന പ്ലാസ്റ്റിക്, ക്ഷണക്കത്ത്, സിഗററ്റ് പാക്കറ്റ്, 100 മൈക്രോണിന് താഴെ കട്ടിയുള്ള പ്ലാസ്റ്റിക്കുകള്‍ എന്നിവ ജൂലൈ ഒന്നിന് നിരോധിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഈ വര്‍ഷം ആദ്യം തന്നെ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് കേന്ദ്ര മാലിന്യ നിയന്ത്രണ ബോര്‍ഡ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ക്കും കട ഉടമകള്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും നിരോധനം സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.