Listen live radio

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 46 ശതമാനവും 60 വയസ്സില്‍ താഴെയുള്ളവര്‍; കേന്ദ്ര ആരോഗ്യമന്ത്രാലയം

after post image
0

- Advertisement -

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരില്‍ 46 ശതമാനവും അറുപത് വയസ്സില്‍ താഴെയുള്ളവരെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ 21,129 കോവിഡ് മരണങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ഇതില്‍ 9720 പേരും 15 നും അറുപതിനും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം, കോവിഡ് ബാധിച്ച്‌ മരിച്ചവരില്‍ 85 ശതമാനവും 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഇതില്‍ 39 ശതമാനവും 60 നും 74 നും ഇടയില്‍ പ്രായമുള്ളവരാണ്. രാജ്യത്തെ ജനസംഖ്യയില്‍ എട്ട് ശതമാനം മാത്രമാണ് ഈ പ്രായപരിധിയില്‍ ഉള്‍പ്പെടുന്നത്.
ജനസംഖ്യയില്‍ രണ്ട് ശതമാനം മാത്രമുള്ള 75 മുകളില്‍ പ്രായമുള്ളവരില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത് 14 ശതമാനം പേരാണ്. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് കോവിഡ് 19 കൂടുതല്‍ അപകടകാരിയാകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 7.94 ലക്ഷം കടന്നു. ലോകത്ത് കോവിഡ് ബാധിതര്‍ ഒരുകോടി 23 ലക്ഷവും മരണം അഞ്ച് ലക്ഷത്തി അന്‍പത്തിയാറായിരവും കടന്നു. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേര്‍ക്ക് ഇന്നലെയും പുതുതായി രോഗം സ്ഥിരീകരിച്ചു.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ അറുപതിനായിരത്തോളം പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ രോഗബാധിതര്‍ 32 ലക്ഷം കടന്നു. ബ്രസീലില്‍ 24 മണിക്കൂറിനിടെ 42,000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ വന്‍കരയില്‍ കോവിഡ് കൊടുങ്കാറ്റ് പോലെ വീശിയടിക്കാന്‍ പോകുകയാണെന്ന് ദക്ഷിണാഫ്രിക്ക മുന്നറിയിപ്പ് നല്‍കി.

Leave A Reply

Your email address will not be published.