Listen live radio

സ്‌കൂള്‍ ബസില്‍ നിന്നു തെറിച്ചു വീണു; വനിതാ ക്ലീനര്‍ക്ക് ദാരുണാന്ത്യം

after post image
0

- Advertisement -

കണ്ണൂര്‍: സ്‌കൂള്‍ ബസില്‍ നിന്നു തെറിച്ചു വീണ് വനിതാ ക്ലീനര്‍ മരിച്ചു. പാനൂര്‍ പാറേമ്മല്‍ യുപി സ്‌കൂള്‍ ബസിന്റെ ക്ലീനര്‍ പൊയില്‍ സരോജിനി (65) ആണ് മരിച്ചത്. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം.

സരോജിനി കയറി ആദ്യപടിയില്‍ എത്തുമ്പോഴേക്കും ബസിന്റെ വാതില്‍ അടയുകയും ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിന്റെ ആഘാതത്തില്‍ സരോജിനി തെറിച്ചുവീഴുകയും  ബസിനടിയില്‍പ്പെടുകയുമായിരുന്നു.

ബസില്‍ പകരക്കാരിയായി ജോലിക്ക് കയറിയതാണ് സരോജിനി. മൂന്ന് വര്‍ഷം മുന്‍പ് സ്‌കൂള്‍ ബസില്‍ ക്ലീനറായി ജോലി ചെയ്തിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: സുഭാഷ്, സതീഷ്, സന്തോഷ്. മരുമക്കള്‍: സുജിന, സൗപര്‍ണിക. സരോജിനിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Leave A Reply

Your email address will not be published.