Listen live radio

സേവാഭാരതി ആംബുലൻസ് സമർപ്പണം നടത്തി

after post image
0

- Advertisement -

മാനന്തവാടി: സേവാഭാരതി ആംബുലൻസ് സമർപ്പണം നടത്തി. ദേശീയ സേവാഭാരതി മാനന്തവാടി സേവാഭാരതിയ്ക്ക് അനുവദിച്ച ആംബുലൻസാണ് മാനന്തവാടി എരുമത്തെരുവ് മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ
സമാജത്തിന് സമർപ്പിച്ചത്. ജില്ലാ ടി.ബി.ഓഫീസർ വി.അമ്പു ഫ്ലാഗ് ഓഫ് ചെയ്തു. മാനന്തവാടി സേവാഭാരതി പ്രസിഡൻ്റ് കെ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മീനങ്ങാടി നര നാരായണ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ദേശീയ സേവാഭാരതി സംസ്ഥാന സമിതിയംഗം എം.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ.പ്രസാദ്, ഡോ.പി.നാരായണൻ നായർ, പി.ആർ.പ്രദീപ് കുമാർ,പി.പരമേശ്വരൻ, എം.വി.പ്രഭാകരൻ എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.